കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ(കെ.എം.ആർ.എൽ) ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചി മെട്രോ മുട്ടം ഓപ്പറേഷൻ കൺട്രോൾ സെൻ്റർ (ഒ സി സി), ഫോർട്ട്കൊച്ചി വാട്ടർ മെട്രോ ജെട്ടി എന്നിവടങ്ങളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ ദേശീയ പതാക ഉയർത്തി. മുട്ടം ഒ സി സി ബിൽഡിംഗിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിവാദ്യം സ്വീകരിച്ച ശേഷം ജീവനക്കാരെ അഭിസംബോധന ചെയ്തു മാനേജിംഗ് ഡയറക്ടർ സംസാരിച്ചു. 2047 ലക്ഷ്യമാക്കി ലോകത്തെ വികസിത രാജ്യമാകുന്നതിന് നമ്മൾ കുതിച്ചു കൊണ്ടിരിക്കുകയാണെന്നും കൊച്ചി മെട്രോ മികച്ച പ്രവർത്തനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
ദോഹ: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐ.സി.സി) നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അഞ്ഞൂറിലധികം പ്രവാസികളും വിശിഷ്ടാതിഥികളും പങ്കെടുത്തു.
ദേശീയ ഗാനമായ 'വന്ദേമാതരം' ആലപിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമായി. ......
കാക്കനാട് : കാക്കനാട് ഗവ ഒബ്സർവേഷൻ ഹോം ഫോർ ബോയ്സിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷംജ്യൂവനേൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജെ ജെ ബി മെമ്പർമാരായ അഡ്വ നളിനി പി. ......
ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായി അറിയപ്പെടുന്ന മലയാപുരം ശിങ്കാരവേലു ചെട്ടിയാർ പ്രവർത്തിച്ച ട്രിപ്ലിക്കേനിൽ സിപിഎമ്മിന് മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ. ......
ദോഹ, മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി സജീവ പ്രവർത്തകനായ പി .പി നാസറിന് ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അരോമ ഹാളിൽ യാത്രയയപ്പ് നൽകി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മത് ൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ ജനറൽ സിക്രട്ടറി അത്തീഖ് റഹ്മാൻ ഉത്ഘാടനം ചെയ്തു.
റഷീദ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഷരീഫ് മേമുണ്ട , ലത്തീഫ് തിരുവോത്ത്, ഫൈസൽ അരോമ , ശബീർ മേമുണ്ട , ഗഫൂർ എൻ.പി, സമദ് കടമേരി , കെ. എം നാസർ, നാസർ നീലിമ, റഫീഖ് കോടേരി, നൗഷാദ് കീഴൽ, പി .വി എ . നാസർ എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു
ചിട്ടയായ പ്രവർത്തനം കൊണ്ടും ജീവകാരുണ്യ രംഗത്തെ പ്രവർത്തനം കൊണ്ടും സംഘടനാ രംഗത്തെ സജീവമാക്കിയ വ്യക്തിത്വമായിരുന്നു പി.പി നാസറെന്ന് പ്രസംഗികർ അഭിപ്രായപ്പെട്ടു.
മുതിർന്ന നേതാവും മാധ്യമപ്രവർത്തകനുമായ പി.വി. ......
കാക്കനാട്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ദേശീയ പതാകയുയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന മേജർ ആർച്ചുബിഷപ്പ്, സ്വാതന്ത്ര്യമെന്നത് കേവലം അവകാശങ്ങൾ അനുഭവിക്കൽ മാത്രമല്ലെന്നും അത് വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നും തൻറെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ മഹത്തായ വൈവിധ്യങ്ങളെയും പാരമ്പര്യത്തെയും ചേർത്തുപിടിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും സംസ്ഥാനത്തെ വട്ടം കറക്കുമ്പോഴും, ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസായി അര്‍ഹരായവര്‍ക്ക് 4,500/- രൂപയാണ് അനുവദിച്ചിരിക്കുന്നത്. ......
ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആശംസസന്ദേശമയച്ചു.......
ദോഹ:വാരാന്ത്യങ്ങൾ കടലോരങ്ങളിലെ വേനൽകാല ജലവിനോദങ്ങളുടെ വേറിട്ട അനുഭവമാകുകയാണ്.
പ്രകൃതിയുടെ മനോഹാരിതയും പൈതൃകത്തിന്റെ പെരുമയും നെഞ്ചിലേറ്റുന്ന തിരമാലകളുടെ താളത്തിലേക്ക് കുടുംബങ്ങളും യുവാക്കളും ഒന്നടങ്കം ആകൃഷ്ടരാവുകയാണ്.സൂര്യൻ അസ്തമയക്കടലിൽ ചായുന്നതോടെ, തണുത്ത സായാഹ്നക്കാറ്റിന്റെ അകമ്പടിയോടെ തുടങ്ങുന്ന ബോട്ട് യാത്രകളാണ് പ്രധാന ആകർഷണം. പാരമ്പര്യത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന മര ഉരുക്കളും (ധോ), മിന്നൽ വേഗത്തിൽ പായുന്ന സ്പീഡ് ബോട്ടുകളും, ആഡംബര യാട്ടുകളും, മീൻപിടുത്ത യാത്രകളും സായാഹ്ന വിരുന്നുകളുമെല്ലാം കടൽയാത്രയ്ക്ക് മാറ്റ് കൂട്ടുന്നു. ......
കൊച്ചി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര കാമ്പസിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. ......